തിരഞ്ഞെടുത്ത പോസ്റ്റ്

2017 ജനുവരി 22, ഞായറാഴ്‌ച

സ്‌നേഹിച്ച്‌ സ്‌നേഹിച്ച്‌ ഞാന്‍ ഇല്ലാതെ യായെങ്കില്‍ എന്റെ നയനങ്ങള്‍ നിറയുകയോ ഹൃദയം വേദനിക്കുകയോ ചെയ്യില്ലായിരുന്നു.
ഈ ഹൃദയത്തില്‍ ഞാന്‍ തിരയുന്നത്‌ സ്‌നേഹത്തിന്റെ ഒരു മുകുളത്തെയാണ്‌ ഏതൊ അപരിചിതമായ വഴിവക്കില്‍ എനിക്കു നഷ്‌ടപ്പെട്ട ഞാന്‍ നഷ്‌ടപ്പെടുത്തിയ സ്‌നേഹം.
ഇന്ന്‌ ജീവിതത്തിന്റെ ചെടിയില്‍ വർഷങ്ങളുടെ വെയിലേറ്റ്‌ ഇലകള്‍ വാടിത്തുടങ്ങിയപ്പോള്‍ എന്റെ സ്‌നേഹത്തിന്റെ പൂക്കളും കരിഞുപോയ്‌...
ഹബീബേ...
ഇനിയീ പൂക്കള്‍ വിരിയിക്കാന്‍ ഞാനെത്ര മിഴിനീർമഴ ഒഴുക്കണം,
എങ്കിലെനിക്ക്‌ എത്താനാവുമോ അങ്ങുനടന്നു നീങ്ങിയ വഴിയുടെ ചാരെയെങ്കിലും
കർമ്മംകൊണ്ട്‌ ഞ്ഞാന്‍ ശൂന്യനാണ്‌ ഹബീബെ.... ഫിദാക യാ റസൂലള്ളാ